മൂന്നാർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ലഭിച്ചത് വെറും 355 രൂപ വരുമാനം. യാത്രയ്ക്കിടെ ബസിൽ കയറിയത് മൂന്ന് യാത്രക്കാർ മാത്രമാണെന്നാണ് വിവരം. ......
അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ......

''ഇന്ന് സെപ്റ്റംബർ 5… വിശുദ്ധ മദർ തെരേസ നാകസൗഭാഗ്യം പുൽകിയിട്ട് 29 സംവത്സരങ്ങൾ !
കാലം മായ്ക്കാത്ത പുണ്യസ്പർശം : കനിവിന്റെ ഉറവകൾ തേടിയുള്ള സ്നേഹസാമ്രാജ്യത്തിലെ അവിസ്മരണീയ ദിനങ്ങളും അന്തിമദിനങ്ങളിലെ ആ അപൂർവ്വ കൂടിക്കാഴ്ചയും !
കൊൽക്കത്തയിലെ ചേരികളിൽ വിറയ്ക്കുന്ന കൈകളും പഴുത്ത വ്രണങ്ങളുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾക്ക്, ഒരു തുള്ളി സ്നേഹം അമൃതായി പകർന്നുനൽകിയ കാരുണ്യത്തിന്റെ മാലാഖ, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 വർഷം തികയുകയാണ്.
കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും, ലോകചരിത്രത്തിൽ സ്നേഹത്തിന്റെ പരമോന്നത പ്രതീകമായി ആ വെളുത്ത സാരിയും നീലക്കരയും ഇന്നും തിളങ്ങിനിൽക്കുന്നു. തന്റെ സന്യാസ ജീവിതത്തിന്റെ സുരക്ഷിതത്വം നിറഞ്ഞ നാലുചുവരുകൾ ഉപേക്ഷിച്ച്, അഗതികൾക്കും അനാഥർക്കുമായി മദർ തെരേസ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, ദൈവം അവർക്കായി തുറന്നുകൊടുത്തത് ഒരു മതത്തിന്റെയും അതിർവരമ്പുകളില്ലാത്ത വിശാലമായ വാതിലുകളായിരുന്നു.
വിശ്വാസങ്ങളെ ആദരിച്ച 'നിർമ്മൽ ഹൃദയ്' കാളീഘട്ടിലെ കാളീക്ഷേത്രത്തിന്റെ പരിസരത്തുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു ധർമ്മശാല രോഗികളെ ശുശ്രൂഷിക്കാനായി കൊൽക്കത്ത കോർപ്പറേഷൻ മദർ തെരേസയ്ക്ക് വിട്ടുനൽകിയപ്പോൾ അതിനുള്ളിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പവിത്രമായ ശില്പങ്ങളും മനോഹരമായ കൊത്തുപണികളും ഉണ്ടായിരുന്നു. ആ മണ്ണിൽ കാരുണ്യത്തിന്റെ ശുശ്രൂഷ ആരംഭിക്കുമ്പോഴും, ഒരു പുതിയ പ്രസ്ഥാനത്തിന്റെ അധിപയായി മാറി നിൽക്കുമ്പോഴും, അവിടെയുണ്ടായിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഒരു അടയാളവും മാറ്റാനോ അനാദരിക്കാനോ മദർ സമ്മതിച്ചില്ല. ......
സ്ത്രീകൾ ഒന്നോ രണ്ടോ കുട്ടികളിൽ പ്രസവം നിർത്തണമെന്നും, പുരോഹിതന്മാരുടെ വാക്കുകൾ കേട്ട് കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരിക്കുകയാണ്.
ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യേണ്ടതില്ല.
എന്നാൽ പ്രോ-ലൈഫ് ദർശനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ഗർഭധാരണവും പ്രസവവും സ്ത്രീയുടെ ശരീരത്തിന് വലിയ ത്യാഗവും വെല്ലുവിളിയും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ പത്താം ദിവസവും ഇടിവ്. ഇന്ന് ഗ്രാമിന് 170 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി.......
വാഷിങ്ടൺ: ഇറാനിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ലക്ഷ്യമിട്ട് ആക്രമണം നടത്തേണ്ട സാഹചര്യമുണ്ടായാൽ അതിന് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ നീക്കങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ......
ബൊഗോട്ട: ശക്തമായ ഭൂകമ്പത്തിൽ തകർന്ന കൊളംബിയക്ക് അടിയന്തര ആശ്വാസവുമായി ഖത്തർ.......

റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ക്ലബ്ബായ അൽ ദുഹൈലിന്റെ മുൻ പരിശീലകനും നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുടെ കോച്ചുമായ ലൂയിസ് കാസ്ട്രോയുടെ വ്യാജ വ്യാജവിലാസമുണ്ടാക്കി കളിക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയിലായി. ലൂക്കാസ് ഡി ഒലിവേര എഡ്വാർഡോ എന്നയാളെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന്റെ ഭാഗമായി വാട്സ്ആപ്പിലൂടെ ലൂയിസ് കാസ്ട്രോയുടെ ചിത്രം വെച്ച് ഗ്രെമിയോയുടെ കൊളംബിയൻ താരം ജോസ് ഇനാമൊറാഡോയെ സമീപിച്ച്, നിർദ്ധനർക്ക് ഭക്ഷണം നൽകുന്ന ചാരിറ്റി പ്രവർത്തനത്തിനെന്ന വ്യാജേന 23,000 ബ്രസീലിയൻ റിയാൽ (ഏകദേശം 15,000 ഖത്തർ റിയാൽ) ഇയാൾ തട്ടിയെടുക്കുകയായിരുന്നു.ഗ്രെമിയോ ഡിഫൻഡർ വാൾട്ടർ കാന്മാന് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കോച്ചിന്റെ വ്യാജ നിർദ്ദേശം ലഭിച്ചതോടെയാണ് സംശയം ഉയർന്നത്.പരിശീലന കേന്ദ്രത്തിൽ നേരത്തെ എത്താൻ കാന്മാനോട് ആവശ്യപ്പെട്ട സന്ദേശം ലഭിച്ച താരം, നേരിട്ട് പരിശീലകൻ ലൂയിസ് കാസ്ട്രോയുമായി ബന്ധപ്പെട്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് റിയോ ഡി ജനീറോയിലെയും റിയോ ഗ്രാൻഡെ ഡോ സുളിലെയും പോലീസ് സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഫേക്ക് 9' എന്ന സുരക്ഷാ പരിശോധനയിലാണ് പ്രതി പിടിയിലായത്. ......
ലണ്ടൻ: ലണ്ടനിലെ അത്യന്തം തിരക്കേറിയ മെയ്ഫെയർ പ്രവിശ്യയിൽ സൗദി അറേബ്യൻ പൗരന് നേരെ കവർച്ചാ ശ്രമവും ആക്രമണവും. കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള ആഡംബര വാച്ച് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇദ്ദേഹത്തിന് കുത്തേറ്റത്.
സംഭവസ്ഥലത്തു വെച്ചുതന്നെ 58 വയസ്സുകാരനായ പ്രതിയെ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് കസ്റ്റഡിയിലെടുത്തു. ......